Section

malabari-logo-mobile

അപകടം വിളിച്ചുവരുത്തുന്ന പെരുന്നാള്‍ ആഘോഷം.

HIGHLIGHTS : പരപ്പനങ്ങാടി: പെരുന്നാളാഘോഷത്തിന്റെ ഭാഗമായി

പരപ്പനങ്ങാടി: പെരുന്നാളാഘോഷത്തിന്റെ ഭാഗമായി പരപ്പനങ്ങാടി കെട്ടുങ്ങല്‍ കടപ്പുറത്ത് സന്ദര്‍ശകര്‍ക്കായി യാതൊരു സുരക്ഷാമാനദണ്ഡങ്ങളില്ലാതെ നടത്തുന്ന കടല്‍ തോണിയാത്ര വന്‍അപകട ഭീഷണിഉയര്‍ത്തുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി കടപ്പുറത്തെത്തുന്ന നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഉള്ളവരാണ് ഒരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ മത്സ്യബന്ധന ബോട്ടില്‍ കയറി കടല്‍യാത്ര നടത്തുന്നത്. കഴിഞ്ഞ പെരുന്നാളിന് ഇത്തരത്തില്‍ യാത്ര നടത്തിയ ഒരു തോണി മറിയുകയും നാട്ടുകാര്‍ തോണിയിലുള്ളവരെ രക്ഷപ്പെടുത്തുകയുമായിരുന്നു.

ഈ തോണിയില്‍ കുട്ടികളടക്കം അമ്പതിലധികം പേര്‍ ഒരു ട്രിപ്പില്‍ കയറുന്നുണ്ട്. രണ്ടര കിലോമീറ്ററോളം കടലിനുള്ളിലേക്ക് പോയി തിരിച്ചുവരുന്ന ഒരു ട്രിപ്പിന് ഒരാളില്‍ നിന്ന് 20 രൂപ വെച്ചാണ് ഈടാക്കുന്നത്.

sameeksha-malabarinews

കെട്ടുങ്ങല്‍ ഭാഗത്ത് പരിചയസമ്പത്തുള്ള മത്സ്യതൊഴിലാളികള്‍ വരെ നിരവധിതവണ അപകടത്തില്‍പെട്ടിട്ടുണ്ട്. പരിചയസമ്പന്നരായ നാട്ടുകാരുടെ മുന്നറിയിപ്പുകളെ അവഗണിച്ചാണ് തോണി ഓടിക്കുന്നവരും കയറുന്നവരും ഈ അപകടയാത്ര നടത്തുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!