അന്വേഷണം വഴിതെറ്റിക്കാന്‍ സിപിഎം ശ്രമം : ആഭ്യന്തരമന്ത്രി

കോട്ടയം : ടി.പി ചന്ദ്രശേഖരന്‍ വധത്തിന്റെ കേസന്വേഷണം വഴിതെറ്റിക്കാന്‍ സിപിഐഎമ്മിലെ കണ്ണൂര്‍ ലോബി ശ്രമിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇവര്‍ക്ക് ആ പാര്‍ട്ടിയുടെയോ മുന്നണിയുടെയോ മുഴുവന്‍ പിന്‍തുണയുമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയും അന്വേഷണം ഇല്ലാതാക്കാന്‍ ഇവര്‍ ശ്രമിക്കുകയാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

ഇത്തരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് അവരെ പിന്‍തിരിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

ഇതിനിടെ അന്വേഷണം അട്ടിമറിക്കാന്‍ ഒരു കേന്ദ്രമന്ത്രി ഇടപെടുന്നു വെന്ന ആര്‍എംപി നേതാവ് കെ.എസ് ഹരിഹരന്റെ ആരോപണം ശരിയല്ലെന്ന് മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു. ഈ കേസ് അട്ടിമറിക്കാന്‍ ആരുശ്രമിച്ചാലും നടക്കില്ലെന്ന് അദേഹം പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top