അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തൃശൂര്‍: മന്ത്രി അനൂബ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കുന്നതിന് അനധികൃതമായി ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്ക് സ്ഥലം മാറ്റം നല്‍കുന്നതിനായി ലക്ഷങ്ങള്‍ കൈകലി വാങ്ങിയെന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി മുമ്പാകെ പരാതി നല്‍കിയത്.

കേരള കോണ്‍ഗ്രസ്‌ ജേക്കബ്‌ ഗ്രൂപ്പ്‌ വര്‍ക്കിംഗ്‌ ചെയര്‍മാന്‍ ജോണി നെല്ലൂരിനെതിരേയും അന്വേഷണം നടത്തണമെന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റിനാണ്‌ അന്വേഷണച്ചുമതല.

ഏപ്രില്‍ 17 നകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നാണ്‌ കോടതിയുടെ നിര്‍ദേശം.

Share news
error: Content is protected !!
Scroll to Top