അനിശ്ചിതകാലപണിമുടക്ക് ; യൂണിയനുകള്‍ പ്രചരണം ശക്തമാക്കുന്നു.

മലപ്പുറം: പെന്‍ഷന്‍ സംരക്ഷിക്കുന്നതിനുവേണ്ടി ജീവനക്കാരും അദ്ധ്യാപകരും ജനുവരി 8 മുതല്‍ നടത്തുന്ന അനിശ്ചിത കാല പണിമുടക്ക് വിജയിപ്പിക്കുന്നതിനായി പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ പെന്‍ഷന്‍ സംരക്ഷണ സദസ്സുകള്‍ നടക്കും. ട്രേഡ് യൂണിയന്‍, യുവജന, സര്‍വീസ് സംഘടനകളുടെയും പെന്‍ഷന്‍കാരുടെയും കൂട്ടായ്മയായാണ് സദസ്സുകള്‍ സംഘടിപ്പിക്കുന്നത്. നാളെ മുതല്‍ തുടങ്ങുന്ന സദസ്സുകള്‍ 31-ാം തിയ്യതി വരെ നീണ്ടുനില്‍ക്കും.

സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കുന്നത് ജീവനക്കാരെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും. ഒട്ടേറെ സാമൂഹ്യസുരക്ഷാ പദ്ധതികളും പെന്‍ഷനുകളും നിലനില്‍ക്കുന്ന കേരളത്തില്‍ ഇത്തരം സാമൂഹ്യ സുരക്ഷാ പദ്ധതികളാകെ തകരാനിടയാക്കുമെന്നും. ഇതെ പോലെ ഭാവിയില്‍ സിവില്‍ സര്‍വീസിലേക്ക് കടന്നു വരേണ്ടുന്ന അഭ്യസ്ഥവിദ്യരുടെ ഭാവി ഇരുളടഞ്ഞതാക്കുന്നതാണ് ഈ പദ്ധതിയെന്നും സമരസമിതി വ്യക്തമാക്കി..

ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ പദ്ധതിയായ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മുഴുവന്‍ ജനങ്ങളും പിന്തുണ നല്‍കണമെന്നും പ്രാദേശിക പെന്‍ഷന്‍ സംരക്ഷണ സദസ്സുകള്‍ വിജയിപ്പിക്കണമെന്നും സംയുക്ത സമരമുന്നണിയുടെ ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

 

Share news
error: Content is protected !!
Scroll to Top