Section

malabari-logo-mobile

അനധികൃത സ്വത്ത് സമ്പാദനം: ടോം ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

HIGHLIGHTS : കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഡീഷണന്‍ ചീഫ് സെക്രട്ടറി ടോമ ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു.കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാനത്തേക്ക് വിളിച...

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഡീഷണന്‍ ചീഫ് സെക്രട്ടറി ടോമ ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു.കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.

2010-16 കാലയളവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെ ടോം ജോസ് 1.19 കോടി രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് ശേഖരിച്ചതായാണ് കേസുള്ളത്. 1984 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥാനായ ടോം ജോസിന്റെ 2010 16 കാലയളവിലെ സമ്പാദ്യമാണ് വിജിലന്‍സ് പരിശോധിച്ചത്. ഇക്കാലയളവില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്ത അദ്ദേഹം 2.39 കോടിയുടെ സ്വത്ത് സമ്പാദിച്ചതായും 72.2 ലക്ഷം രൂപ ചെലവഴിച്ചതായും മുവാറ്റുപ്പുഴ കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

sameeksha-malabarinews

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടും ടോം ജോസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്താണ് മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങിയത്.മഹാരാഷ്ട്രയിലെ ഭൂമി വാങ്ങാന്‍ സുഹൃത്തായ ഡോ. അനിത ജോസാണ് ഒരു കോടിയിലേറെ സാമ്പത്തിക സഹായം നല്‍കിയതെന്ന് ടോം ജോസ് വ്യക്തമാക്കിയിരുന്നു.ടോംജോസിന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് അനിതയുടെ പേരിലുള്ള പാസ്ബുക്ക് വിജിലന്‍സ് സംഘം കണ്ടെടുത്തിരുന്നു.

ഇതുകൂടാതെ നേരത്തെ ചവറയിലെ കെഎംഎംഎല്‍ ഇടപാടുമായി ബന്ധപ്പെട്ട് ടോം ജോസിനെതിരെ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!