Section

malabari-logo-mobile

അട്ടപ്പാടി പൂരക പോഷകാഹാര പദ്ധതി നടത്തിപ്പില്‍ 50 കോടിയുടെ തട്ടിപ്പ്

HIGHLIGHTS : പാലക്കാട്: അട്ടപ്പാടി പൂരക പോഷകാഹാര പദ്ധതി നടത്തിപ്പില്‍ കഴിഞ്ഞ

പാലക്കാട്: അട്ടപ്പാടി പൂരക പോഷകാഹാര പദ്ധതി നടത്തിപ്പില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 50 കോടിയുടെ ക്രമക്കേട്. അഗളി ഗ്രാമപഞ്ചായത്തിന്റെ പത്ത് ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ പോഷകാഹാര വിതരണത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പഴകിയ ഭക്ഷണം വിതരണം ചെയ്തും, വ്യാജബില്ല് തയ്യാറാക്കിയുമാണ് ഇവിടെ വെട്ടിപ്പ് നടത്തിയത്.

സ്വകാര്യ കരാറുകാരും ഐസിഡിഎസ്സും തമ്മിലുള്ള ഒത്തുകളിയിലൂടെയാണ് കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് ഇവിടെ നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ അഴിമതി തുടരുന്നതിനാല്‍ പോഷകാഹാര പദ്ധതിക്ക് പണം അനുവദിക്കേണ്ടെന്നും അട്ടപ്പാടിയിലെ പഞ്ചായത്തുകള്‍ തീരുമാനിച്ചു.

sameeksha-malabarinews

അംഗന്‍വാടികളിലേക്ക് അരിയും ചെറുപയറും ശര്‍ക്കരയും വിതരണം ചെയ്തതായി കാണിച്ച് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഇതൊന്നും ഏറ്റുവാങ്ങാതെ ബില്ലൊപ്പിട്ടു നല്‍കി. സൂ്പ്പര്‍വൈസര്‍മാരും കരാറുകാരും ചേര്‍ന്ന് വ്യാജബില്ലുണ്ടാക്കി. സാധനങ്ങള്‍ സിവില്‍ സപ്ലൈസ് വഴി വാങ്ങാതെ 8 സ്വകാര്യ കരാറുകാര്‍ വഴി വാങ്ങിയതിലൂടെ 53 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 2009 മുതല്‍ 2012 വരെ വിജിലന്‍സ് റെയ്ഡ് നടത്തി ഇവിടെ നിന്നും പഴകിയ വിഷമയമുള്ള ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു.

ഇത്തരത്തില്‍ ഞെട്ടിക്കുന്ന അഴിമതിയാണ് അട്ടപ്പാടിയില്‍ നിന്നും പുറത്തുവരാനിരിക്കുന്ന അഴിമതികണക്കുകള്‍.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!