അജീഷിന്റെ മൃതദേഹം കണ്ടെത്തി.

പരപ്പനങ്ങാടി: ഇന്നലെ ഉച്ചയോടെ പാലത്തിങ്ങല്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അജീഷി(28)ന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക് 12.20 ഓടെയാണ് അജീഷ്മുങ്ങിത്താഴ്ന്ന സ്ഥലത്തിന് 20 മീറ്റര്‍ അകലെ വെച്ച് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ സ്ഥലത്തെത്തിയ തുറമുഖ വകുപ്പിന് കീഴിലുള്ള വിദഗ്ദ്ധ മുങ്ങല്‍ സംഘവും നാട്ടുകാരായ മുങ്ങള്‍ വിദഗ്ദ്ധരും ഒരുമിച്ച് രാവിലെ എട്ടുമണിയോടെ തെരച്ചില്‍  നടത്തിവരികയായിരുന്നു.

മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

പരപ്പനങ്ങാടി പോലസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി പുത്തന്‍പീടികയിലെ വീട്ടിലേക്ക് കൊണ്ടു വരും. മൃതദേഹം വൈകുന്നേരത്തോടെ ചിറമംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും

അജീഷ് മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജ്  കൊമേഴ്‌സ് വിഭാഗം അദ്ധ്യാപകനാണ്. പരപ്പനങ്ങാടി പുത്തന്‍പീടികയിലെ റിട്ട.എസ്‌ഐ കളരിക്കല്‍ ആലിഹസ്സന്റെ മകനാണ്. മാതാവ് : ആയിഷാബി. സഹോദരങ്ങള്‍: അബ്ദുള്‍ അനീഷ്, അമീഷ്, നസിയ. സഹോദരി ഭര്‍ത്താവ് സലീം

Share news
error: Content is protected !!
Scroll to Top