അച്ഛന് ബലിയിടാന്‍ ദിലീപിന് വീട്ടിലേക്ക് പോകാന്‍ കോടതി അനുമതി

ആലുവ: പിതാവിന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് കോടതി അനുമതി നല്‍കി. പിതാവിന്റെ ശ്രാദ്ധദിനമായ ബുധനാഴ്ച കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ദിലീപിന് ജയില്‍ വിടാം. എന്നാല്‍ വീട്ടിലും ആലുവ മണപ്പുറത്തുമായി നടക്കുന്ന ബലികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അന്ന് തന്നെ ജയിലില്‍ മടങ്ങിയെത്തണം.

പുറത്തുപോകുന്ന ദിലീപിന് പോലീസ് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വരുന്ന ആറാം തിയ്യതി തന്റെ പിതാവിന്റെ ചരമവാര്‍ഷികമാണെന്നും ബലികര്‍മ്മങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്‍ക്കാലിക പരോള്‍ അനുവദിക്കണമെന്നുമായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ദിലീപ് പറഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top