Section

malabari-logo-mobile

അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് ; അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 25.

HIGHLIGHTS : അഖിലേന്ത്യാ തലത്തിലുള്ള മെഡിക്കല്‍/ദന്തല്‍ കോളേജുകളിലെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്ക് നീക്കിവച്ചിട്ടുള്ള 15 ശതമാനം സീറ്റുകളിലേക്കുള്ള എന്‍...

അഖിലേന്ത്യാ തലത്തിലുള്ള മെഡിക്കല്‍/ദന്തല്‍ കോളേജുകളിലെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്ക് നീക്കിവച്ചിട്ടുള്ള 15 ശതമാനം സീറ്റുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷക്കുള്ള അപേക്ഷ ഈ വര്‍ഷം ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2012 ജനുവരി 25 ആണ്. www.aipmt.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
ആയിരം രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും വികലാഗംര്‍ക്കും 500 രൂപയാണ് ഫീസ്. ഫീസ് ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കാവുന്നതാണ്. അപേക്ഷയുടെ കണ്‍ഫര്‍മേഷന്‍ പേജില്‍ ഫോട്ടോ പതിച്ചതും, അപേക്ഷാഫീസിന്റെ ഡി.ഡി.യും രജിസ്റ്റ്രേഡായി Deputy Secretary (AIPMT), Central Board of Secondary Education, Shiksha Kendra 2, Community Centre, Preethi Vihar, Delhi – 110 301 എന്ന വിലാസത്തില്‍ ഫെബ്രുവരി 2 നു മുമ്പ് ലഭിക്കുന്ന തരത്തില്‍ അയക്കണം. ലേറ്റ് ഫീയായി 500 രൂപ അടച്ചാല്‍ ഫെബ്രവരി 8 വരെയും 1000 രൂപ അടച്ചാല്‍ ഫെബ്രവരി 24 വരെയും ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും.
അപേക്ഷകന്‍ ഇന്ത്യന്‍ പൗരനായിരിക്കണം. പ്രായം 2012 ഡിസംബര്‍ 31 ന് 17 വയസ്സ് തികഞ്ഞിരിക്കണം. 25 വയസ്സ് കവിയാനും പാടില്ല. ഈ പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് മെയ് 13 ന് നടക്കുന്ന ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കാം.
പ്രിലിമിനറി പരീക്ഷക്ക് തിരുവനന്തപുരം, കൊച്ചി കേന്ദ്രങ്ങളായിരിക്കും കേരളത്തിലുണ്ടാകുക. ഫൈനല്‍ പരീക്ഷക്ക് കേരളത്തില്‍ കൊച്ചി മാത്രമായിരിക്കും. അഖിലേന്ത്യാ എന്‍ട്രന്‍സിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് www.aipmt.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!