ദേശീയ പണിമുടക്ക് വിജയിപ്പിക്കുക ; എഫ്.എസ്.ഇ.ടി.ഒ. ജില്ലാ കണ്‍വെന്‍ഷന്‍

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും, പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണത്തിനുമെതിരെ ഫെബ്രുവരി 28-ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ മുഴുവന്‍ ജീവനക്കാരും അദ്ധ്യാപകരും പങ്കെടുക്കണമെന്ന് എഫ്.എസ്.ഇ.ടി.ഒ. ജില്ലാ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.
മലപ്പുറത്ത് നടന്ന കണ്‍വെന്‍ഷന്‍ കെ.എസ്.ടി.എ. സംസ്ഥാന വൈ. പ്രസിഡ് കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി.എം. രാമന്‍ എന്നിവര്‍ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡ് ടി.കെ.എ.ഷാഫി അദ്ധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി എ.അബ്ദൂറഹീം സ്വാഗതവും, പി. നാരായണന്‍ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top