Section

malabari-logo-mobile

അക്ഷയയില്‍ തൊഴിലവസരം

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാന ഐ.ടി. മിഷന്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതി-യില്‍‌ ജില്ലയി ല്‍ തിരുവനന്തപു

തിരുവനന്തപുരം: സംസ്ഥാന ഐ.ടി. മിഷന്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതി-യില്‍‌ ജില്ലയി ല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലും ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല എന്നീ മുനിസിപ്പാലിറ്റികളിലും ഒഴിവുവന്ന അക്ഷയ കേന്ദ്രങ്ളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നയിനായി അപേക്ഷ ക്ഷണിക്കുന്നു. 18 വയസ്സിനു മുകളില്‍ പ്രായവും, പ്ലസ്ടു / പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം വയസ്സും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, സ്വയം സാക്ഷ്യപ്പെടുത്തി, ഹാജരാക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 15.12.2012 വൈകുന്നേരം 5 മണി വരെ.

അസിസ്റ്റന്റ് ജില്ലാ കോര്‍ഡിനേറ്റര്‍, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, ശ്രീലക്ഷ്മി (2), ടി.സി.15/1645(2), മിന്‍ചിന്‍ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം-6950-14 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫോറവും മറ്റു വിശദവിവരങ്ങളും www.akshaya.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ – 0471-2334070.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!