മലയാള സിനിമാലോകത്തെ അഭിനയപ്രതിഭകള്‍ ഒന്നിക്കുന്ന റെഡ്‌വൈന്‍സ് കോഴിക്കോട്ട് ചിത്രീകരണം തുടങ്ങി. മോഹന്‍ലാലും ഫഹദ് ഫാസിലും ആസിഫലിയും ഒന്നിക്കുന്ന റെഡ്‌വൈന്‍സ് ചിത്രീകരണത്തിനു മുമ്പ് തന്നെ കാസ്റ്റിങ് കൊണ്ട് ശ്രദ്ധേയമായി കഴിഞ്ഞു.
ഈ മൂന്ന് ജനപ്രിയനായകരും ആദ്യമായാണ് ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. നാല് നായികമാരാണ് ചിത്രത്തില്‍
സലാം പാലപ്പെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് മാമന്‍ കെ രാജന്‍ ആണ്. സംഗീതം ഒരുക്കുന്നത് ബിജിപാലാണ്.പ്രശസ്ത ഛായഗ്രാഹകന്‍ മനോജ്പിള്ള ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നു.
റെഡ്് വൈന്‍ നിര്‍മ്മിക്കുന്നത് ഗൗരി മീനാക്ഷി മൂവീസാണ്.
Photo Courtesy : Keralapals.com




