ഹോസ്റ്റല്‍ അസൗകര്യം; മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.

കോഴിക്കോട്: മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റല്‍ – ഫോര്‍ ബ്‌ളോക്കിലെ അസൗകര്യങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപെട്ട് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. നൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് പ്രിന്‍സിപ്പലിനെ ഉപരോധിച്ചത്.

ഹോസ്റ്റലിലെ പ്രശ്‌നങ്ങള്‍ അസിസ്റ്റന്‍ഡ് വാര്‍ഡന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഉപരോധം നടത്തിയത്. തങ്ങളെ മാനസികമായി പീഡിപ്പിക്കുന്നതായും മൂന്ന് ആഴ്ചയായിട്ടും കേടായ വാട്ടര്‍ കൂളര്‍ പോലും നന്നാക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഹോസ്റ്റലില്‍ പകല്‍ സെക്യൂരിറ്റിയില്‍ ഉണ്ടായിരുന്നയാളെ ഒരു കാരണവുമില്ലാതെ അസിസ്റ്റന്‍ഡ് വാര്‍ഡന്‍ പിരിച്ചു വിടുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അതേ സമയം വിദ്യാര്‍ത്ഥികള്‍ അസിസ്റ്റന്‍ഡ് വാര്‍ഡനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ. സി രവീന്ദ്രന്‍ പറഞ്ഞു. കൂടാതെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ശല്ല്യം ചെയ്യുന്നതാണ് പ്രശ്‌നമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top