Section

malabari-logo-mobile

ഹോട്ട് മെയില്‍ നോക്കി കിട്ടിയത് പോണ്‍ സൈറ്റ്; ഗൂഗിളിന് നോട്ടീസ്

HIGHLIGHTS : അശ്ലീല വീഡിയോയുടെ പേരില്‍ ഗൂഗിളിന്റെ ഇന്ത്യന്‍ ശാഖയായ ഗൂഗിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കോയമ്പത്തൂര്‍

അശ്ലീല വീഡിയോയുടെ പേരില്‍ ഗൂഗിളിന്റെ ഇന്ത്യന്‍ ശാഖയായ ഗൂഗിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കോയമ്പത്തൂര്‍ മുന്‍സീഫ് കോടതിയുടേതാണ് നോട്ടീസ്.

സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ അശോക് കുമാര്‍ നല്കിയ പരാതിയിലാണ് ഗൂഗിളിനെതിരെ കോടതി നടപടി.

അശോക് കുമാര്‍ ഹോട്ട് മെയിലിനായി സര്‍ച്ച് ചെയ്തപ്പോള്‍ അദ്ദേഹത്തിന് ലഭിച്ചത് അശ്ലീല വീഡിയോ ക്ലിപ്പുകളായിരുന്നു. ഇതേ തുടര്‍ന്നാണ് അദേഹം പരാതി നല്കിയത്. ഗൂഗിളിന് പുറമെ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിനോടും കോടതി വിശദീകരണം ആവശ്യപ്പെട്ടുട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക