HIGHLIGHTS : ദില്ലി: മന്ത്രി സഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിന്റെ നിലപാട് അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോകസഭാ തിരഞ്ഞെടുപ്പുവരെ നി...
ദില്ലി: മന്ത്രി സഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിന്റെ നിലപാട് അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോകസഭാ തിരഞ്ഞെടുപ്പുവരെ നിലവിലെ സാഹചര്യം തുടരാനാണ് ഹൈകമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നിലവിലെ സാഹചര്യം ജനങ്ങളെ ബോധ്യപെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ എകെ ആന്റണിയുമായും പിജെ കുര്യനുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും നടത്തിയ കൂടികാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടങ്ങുന്ന രണ്ട് പേരല്ല കോണ്‍ഗ്രസ് എന്നും കേരളത്തിലും ഇന്ത്യയിലുമുള്ള തലമുതിര്‍ന്ന നേതാക്കളെല്ലാം കോണ്‍ഗ്രസ്സിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും ചേര്‍ന്നുള്ള കോണ്‍ഗ്രസ് ഒറ്റകെട്ടായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


അതേസമയം ചെന്നിത്തലയുടെ തീരുമാനം ഉചിതമായെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. മന്ത്രി സഭാ പുനഃസംഘടന നടക്കാത്തതില്‍ ദുഃഖമുണ്ടെന്ന് യുഡിഎഫ് കണ്‍വീണന്‍ പിപി തങ്കച്ചന്‍ പറഞ്ഞു.
ഡല്‍ഹി ചര്‍ച്ചകള്‍ സ്തംഭിച്ചത് കോണ്‍ഗ്രസില്‍ വന്‍ ആഭ്യന്തര കലഹത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷംസംസ്ഥാനത്ത് ഉണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ്സിലെ ഐ വിഭാഗം നീങ്ങുന്നതെന്നാണ് സൂചന.