HIGHLIGHTS : ദില്ലി : ഹിന്ദത്വ നിലപാടുള്ളയാള്‍ ഇന്ത്യയുടെ പ്രധനമന്ത്രിയാകണമെന്ന ആവശ്യവുമായി ആര്‍എസ്എസ്
ദില്ലി : ഹിന്ദത്വ നിലപാടുള്ളയാള്‍ ഇന്ത്യയുടെ പ്രധനമന്ത്രിയാകണമെന്ന ആവശ്യവുമായി ആര്‍എസ്എസ് രംഗത്ത്.
എന്‍ഡിഎയിലെ പ്രമുഖ ഘടകകക്ഷിയായ ജനതാദള്‍(യു) നേതാവും ബീഹാര്‍മുഖ്യമന്ത്രിയുമായ നിധീഷ്‌കുമാര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നിലപാട് വ്യക്തമാക്കിയത്. മോദി പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യനായ വ്യക്തിയല്ലെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രസ്താവന.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണി നിതീഷിന്റെ പ്രസ്താവനയെന്നും. ഹിന്ദുവെന്ന് അറിയപ്പെടുന്നത് നിതീഷിന് ഭയമാണെന്നും ആര്‍എസ്എസ് മേധാവി കുറ്റപ്പെടുത്തി.
എന്നാല്‍ ആര്‍എസ്എസ് നിലപാടിനെതിരെ ജനതാദള്‍ ശക്തമായി പ്രതികരിച്ചു. മതേതര നിലപാടുള്ള പ്രധാനമന്ത്രിവേണമെന്ന കാര്യത്തില്‍ താന്‍ ഉറച്ച് നില്‍ക്കുയാണെന്നും ഇതിനായി എന്‍ഡിഎ വിടാനും ജെഡിയു തയ്യാറാണെന്ന് നിതീഷ്‌കുമാര്‍ വ്യക്തമാക്കി. നിതീഷിനെ പിന്‍തുണച്ച് ശരദ് യാദവും രംഗത്തെത്തിയതും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ക്ഷണവും ജെഡിയു എന്‍ഡിഎയുടെ പുറത്തേക്ക് പോകാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ തള്ളികളയുന്നില്ല.