HIGHLIGHTS : ദില്ലി : കേന്ദ്ര സര്‍ക്കാരും ഹസാരെ സംഘവും തുറന്ന ഏറ്റുമുട്ടലിലേക്ക്. ഹസാരെ സംഘത്തിന്റെ
ദില്ലി : കേന്ദ്ര സര്‍ക്കാരും ഹസാരെ സംഘവും തുറന്ന ഏറ്റുമുട്ടലിലേക്ക്. ഹസാരെ സംഘത്തിന്റെ വിശ്വസ്ഥതയും സത്യസന്ധതയും ചോദ്യം ചെയ്യുന്ന ആരോപണങ്ങളുമായി കേന്ദ്രമന്ത്രി വയലാര്‍ രവി. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കൈപറ്റി അണ്ണയും സംഘവും രാജ്യത്ത് അസ്ഥിരത ഉണ്ടാക്കുന്നു എന്ന ഗൗരവമായ ആക്ഷേപമാണ് ഉന്നയിച്ചത്. അണ്ണാ സംഘത്തിലെ ചിലര്‍ക്ക് മാഗ്സസെ അവാര്‍ഡ് അടക്കമുള്ള അന്തര്‍ദേശിയ അവാര്‍ഡുകള്‍ ലഭിച്ചതിലും അദേഹം സംശയം പ്രകടിപ്പിച്ചു.
കിരണ്‍ ബേദിയേയും കെജരിവാളിനേയും പോലുള്ള പ്രധാന അഴിമതി ആരോപണ മേല്‍ക്കേണ്ടി വന്നവര്‍ ലോകം ബഹുമാനിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ച് ആക്ഷേപമുന്നയിക്കാന്‍ ധാര്‍മിക അവകാസമില്ലെന്നും അദേഹം കൂട്ടി ചേര്‍ത്തു.

