ഹജ്ജ് രജിസ്‌ട്രേഷന്‍ അവസാനിച്ചു: ഈ വര്‍ഷം 14,000 പേര്‍

ദോഹ: ഈ വര്‍ഷം ദോഹയില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവരുടെ ഓ ണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചു.

രജിസ്‌ട്രേഷനുള്ള സമയം അവസാനിച്ചപ്പോള്‍ ആകെ 14,157 പേര്‍  പേരുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഔഖാഫ് ഇ സ്‌ലാമിക കാര്യ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ഹജ്ജ് ഉംറ വിഭാഗം അറിയിച്ചു.
രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതോടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടന പ്രക്രിയ അതിന്റെ നിര്‍ണ്ണായകമായ രാണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. അപേക്ഷകള്‍ പരിശോധിച്ച് രാജ്യത്തിന് അനുവദിച്ച ഹജ്ജ് ക്വാട്ടയ്ക്ക് അനുസരിച്ച് അര്‍ഹരായവരെ തെരഞ്ഞെടുക്കന്ന പ്രക്രിയയാണ് ഇതില്‍ പ്രധാനമായത്. തെരഞ്ഞെടുക്കുന്നവരുടെ പേരു വിവരങ്ങള്‍ ഹജ്ജ് ഉംറ സമിതി ശവ്വാല്‍ പകുതിയോടെ പ്രഖ്യാപിക്കും. ഇതിനു മുമ്പായി ഹജ്ജ് ഉംറ വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാര്‍ മക്കയിലേയും മദീനയിലേയും താമസ സ്ഥലങ്ങള്‍ പരിശോധിക്കുകയും സഊദിഅറേബ്യന്‍ ഹജ്ജ് മന്ത്രാലയവുമായി ക്വാട്ട സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും.
തെരഞ്ഞെടുക്കപ്പെടുന്നവരെ ഹജ്ജ് സമിതി എസ് എം എസ് വഴി വിവരം അറിയിക്കുന്നതാണ്. തുടര്‍ന്ന് അവര്‍ തങ്ങള്‍ക്കിഷ്ടമുള്ള അംഗീകൃത ഹജ്ജ് ഏജന്‍സി (മുഖാ വല)കള്‍ വഴി ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കണം. ഈ വര്‍ഷം മുതല്‍ ഖത്തറികള്‍ക്കും ജി സി സി പൗരന്മാ ര്‍ക്കും സഊദിഹജ്ജ് മന്ത്രാലയം ഓണ്‍ലൈനായാണ് ഹജ്ജ് പെര്‍മിറ്റ് നല്‍കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഹജ്ജ് ചെയ്തവരും നിത്യരോഗികളായവരും ഈ വര്‍ഷം ഹജ്ജില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ഹജ്ജ് ഉംറ വിഭാഗം ഉപദേശം നല്‍കിയിട്ടുണ്ട്. ഇത് ഹജ്ജ് ചെയ്യാത്തവര്‍ക്ക് അവസരം ലഭിക്കാന്‍ ഇടയാക്കും. കൊറോണ വൈറസ് ബാധയുടെ പാശ്ചാത്തലത്തിലാണ് നിത്യ രോഗികളായവരോട് ഹജ്ജില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഉപദേശം നല്‍കിയരിക്കുന്നത്.
ഈ വര്‍ഷവും ഹജ്ജ് സമിതിയുടെ പെര്‍മിറ്റ് ഇല്ലാത്ത ഒരാളേയും ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top