HIGHLIGHTS : ക്രിയാത്മക ഇടപെടലില്ലാതെ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വദേശിവല്ക്കറണ
ക്രിയാത്മക ഇടപെടലില്ലാതെ ഇന്ത്യന്‍ സര്‍ക്കാര്‍
റിയാദ്: സ്വദേശിവല്ക്കറണ നിയമമായ നിതാഖത്ത് കര്‍ശനമാക്കുകയും വിദേശികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കുകയും ചെയ്തതോടെ സൗദിയിലെ നഗരങ്ങള്‍ വിജനമായി. ശനിയാഴ്ച മുതല്‍ നിയമം കര്ശനമാക്കുമെന്നുള്ള സൗദി സര്‍ക്കാറിന്റെ തീരുമാനം കടുത്ത ആശങ്കയോടെയാണ് പ്രവാസി സമൂഹം നോക്കിക്കാണുന്നത്.


സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നതും ഉപഭോക്താക്കളും സാധാരണക്കാരായ വിദേശികളാണ്. ഇവര്‍ മുറിക്ക് പുറത്തിറങ്ങാതായതോടെ ഇവിടങ്ങളില്‍ കച്ചവടം നടക്കാതായി. കൂടാതെ മാനദ്ണ്ഡം പാലിക്കാന്‍ കഴിയാത്ത ചെറു സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പുറത്തിറങ്ങി ജോലി ചെയ്യേണ്ട കെട്ടിട നിര്‍മാണ മേഖല സത്ംഭിച്ചിരിക്കുകയാണ്.
മലയാളികള്‍ ഏറ്റവും അധികമുളള ജിദ്ദയിലെ ഷറഫിയയിലും ബലദിയയിലും നിരവധി കടകള്‍ അടഞ്ഞു കിടക്കുകയാണ്.
എന്നാല്‍ നിയമം കര്‍ശനമായ് നടപ്പിലാക്കാന്‍ തന്നെയാണ് സൗദി സര്‍ക്കാറിന്റെ നീക്കം. നിയമം ലംഘിക്കാന്‍ ഒരു സ്ഥാപനങ്ങളെയും അനുവദിക്കില്ലെന്ന് തൊഴില്‍ മന്ത്രി ആദില്‍ ഫിക്കീഫ് ആവര്‍ത്തിച്ച് വ്യക്തമാക്കി. നടപടി തുടങ്ങിയതോടെ ഇതുവരെ രണ്ടു ലക്ഷം വിദേശികള്‍ ജോലിയുപേക്ഷിച്ച് പോയതായി മന്ത്രി അവകാശപ്പെട്ടു.
എന്നാല്‍ മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ നേരിടുന്ന ഈ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സൗദി പൗരന്മാരുടെ താത്പര്യം സംരക്ഷിക്കുന്ന നിയമമായതിനാല്‍ ഇതില്‍ നിന്ന് സൗദിയെ പിന്തിരിപ്പികാനാകില്ലെന്നാണ് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്രവി പ്രതികരിച്ചത്. കുറേപേര്‍ക്ക് എന്തായാലും സൗദി വിടേണ്ടിവരുമെന്നും നിലവില്‍ തൊഴില്‍ നഷ്ടപ്പെടുനന്വരെ പുരധിവസിപ്പിക്കാന്‍ കേന്ദ്രത്തിന് പദ്ധതിയില്ലെന്നും ഇദേഹം വ്യക്തമാക്കി.