HIGHLIGHTS : റിയാദ്: സൗദി അറേബ്യയില്‍ ഫര്‍ണ്ണിച്ചര്‍ കടക്ക് തീപിടിച്ച് 6 മലയാളികള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ചു. പൊള്ളലേറ്റ ഒരാളുടെ നില അതിഗുരുതരമാണ്.
മരിച്ചവരില്‍ കൂടുതല്‍പേരും മലപ്പുറം സ്വദേശികള്‍
റിയാദ്: സൗദി അറേബ്യയില്‍ ഫര്‍ണ്ണിച്ചര്‍ കടക്ക് തീപിടിച്ച് 6 മലയാളികള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ചു. പൊള്ളലേറ്റ ഒരാളുടെ നില അതിഗുരുതരമാണ്. മലപ്പുറം വയനാട് സ്വദേശികളാണ് മരിച്ച മലയാളികള്‍..
മലപ്പുനം മുത്തേടം സ്വദേശീ സിദ്ദീഖ്, ചെമ്മനം തിട്ട സ്വദേശി കുട്ടന്‍, കല്കുളം സ്വദേശി ലാലു, വയനാട് സ്വദേശി സജി,മലപ്പുറം നിലമ്പൂര്‍ സ്വദേശി കളായ സെയ്‌നുല്‍ ആബിദ് , സത്യകുമാര്‍, മരിച്ച മറ്റൊരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് റിയാദിന് സമീപം അയനില്‍ അപകടമുണ്ടായത്. അപകടകാരണം അിറവായിട്ടില്ല . അപകടം നടക്കുമ്പോള്‍ 7 പേരാണ് കടയില്‍ ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞ് 2 മണിയോടെ തൊഴിലാളികള്‍ കടയില്‍ ഉറങ്ങന്‍ കിടന്നപ്പോളാണ് അപകടമുണ്ടായത്.
ഫര്‍ണ്ണിച്ചര്‍ കട മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്.