HIGHLIGHTS : കൊച്ചി : സ്മാര്‍ട്ട് സിറ്റി സോണിലെ ആദ്യ കെട്ടിടമായ സമാര്‍ട്ട് സിറ്റി
കൊച്ചി : സ്മാര്‍ട്ട് സിറ്റി സോണിലെ ആദ്യ കെട്ടിടമായ സമാര്‍ട്ട് സിറ്റി എക്‌സ്പീരിയന്‍സ് പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. മാര്‍ക്കറ്റിങ് സെയില്‍സ് ഓഫീസുകളാണ് എക്‌സ്പീരിയന്‍സ് പവലിയനില്‍ പ്രവര്‍ത്തിക്കുക. 10000 ചതുരശ്ര അടിയാണ് പവലിയന്റെ വലിപ്പം.
ഇതോടൊപ്പം ഇന്ന് സ്മാര്‍ട്ട്‌സിറ്റിയുടെ ആസ്ഥാന മന്ദിരത്തിനും ഇന്ന് തറക്കല്ലിട്ടു. 18 മാസം കൊണ്ട് ടികോം ആസ്ഥാനമന്ദിരത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ ചെയ്തു തീര്‍ക്കേണ്ട എല്ലാ കാര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പുറമേ സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ് അല്‍മുല്ല. മന്ത്രിമാരായ കെ എം മാണി, പി.കെ കുഞ്ഞാലികുട്ടി, കെ. ബാബു, ഇബ്രാഹിം കുഞ്ഞ്, കെ.പി ധനപാലന്‍ എം പി എന്നിവരും സംബന്ധിച്ചു.