തിരു: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപെട്ട് സ്വിസ് സോളാറിന്റെ അരിസ്റ്റോ ജംഗ്ഷനിലെ ഓഫീസില്‍ വീണ്ടും പോലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നും കേസിലെ പ്രധാന പ്രതിയായ ബിജു രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ഉള്‍പ്പെടെയുള്ള കമ്പ്യൂട്ടറുകള്‍ പിടിച്ചെടുത്തു. ഡിവൈഎസ്പി റെജി ജേക്കബ്, തമ്പാനൂര്‍ സിഐ ഷീന്‍ തറയില്‍ എന്നിവരുള്‍പ്പെടെ ഹൈടെക്് സെല്ലിലെ വിദഗ്ദ്ധരും ഉള്‍പ്പെട്ട സംഘമാണ് കംമ്പ്യൂട്ടറുകള പിടിച്ചെടുത്തത്.
തട്ടിപ്പിന് കൂട്ടു നിന്നു എന്ന പരാതിയില്‍ നടി ശാലുമേനോനെയും പ്രതി ചേര്‍ക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. അതേ സമയം നടിയുടെ ഇപ്പോഴുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതി ചേര്‍ക്കാന്‍ കഴിയില്ലെന്നും കൂടുതല്‍ അനേ്വഷണം നടത്തുമെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
സോളാര്‍ പാനല്‍ സ്ഥാപിച്ചു തരാമെന്നു പറഞ്ഞ് രണ്ടു പേരില്‍ നിന്നായി 1.4 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ബിജുവിനെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.




