കൊച്ചി: സോളാര്‍ കേസനേ്വഷണത്തില്‍ ഇപ്പോള്‍ ഇടപെടേണ്ടതില്ലെന്ന് ഹൈക്കോടതി. കേസുമായി സര്‍ക്കാരിനെ ബന്ധപെടുത്തുന്ന രേഖകള്‍ ഉണ്ടോ എന്നും കോടതി ചോദിച്ചു. സോളാര്‍ കേസില്‍ സിബിഐ അനേ്വഷണം വേണമെന്ന് കാണിച്ച് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സോളാര്‍ കേസിലെ അനേ്വഷണം തൃപ്തികരമല്ലെന്നും സിബിഐ അനേ്വഷണം വേണമെന്നും ആവശ്യപെട്ടാണ് പൊതു താല്‍പ്പര്യ ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊതു താല്‍പ്പര്യം എന്താണെന്ന് ഹരജിക്കാനോട് കോടതി ചോദിച്ചു. കേസുമായി സര്‍ക്കാരിനെ ബന്ധിപ്പിക്കുന്ന എന്തെങ്കിലും രേഖകള്‍ ഉണ്ടോ എന്നും ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങള്‍ക്കെതിരെ നടപടിയുണ്ടായില്ലേ എന്നും കോടതി ആരാഞ്ഞു. ടീം സോളാര്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണോ എന്നും ഇതിനായി സര്‍ക്കാര്‍ പണം മുടക്കിയതിന് തെളിവുകള്‍ ഉണ്ടോ എന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഹരജിക്കാരന് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാനായില്ല.
അനേ്വഷണത്തിന്റെ ഈ ഘട്ടത്തില്‍ കോടതി ഇടപെടില്ലെന്നും അനേ്വഷണവുമായി പോലീസ് മുന്നോട്ട് പോകുമെന്നും കോടതി പറഞ്ഞു.




