സോളാര്‍കേസ്: സിറ്റിംഗ് ജഡിജിയെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കത്ത് നല്‍കി

HIGHLIGHTS : തിരു: സോളാര്‍ കേസില്‍ സിറ്റിംഗ് ജഡ്ജിയെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കത്ത് നല്‍കി.

careertech

തിരു: സോളാര്‍ കേസില്‍ സിറ്റിംഗ് ജഡ്ജിയെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കത്ത് നല്‍കി. ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയത്. സര്‍ക്കാര്‍ സമര്‍പ്പിച്ച ഈ കത്ത് ചീഫ് ജസ്റ്റിസിന് കൈമാറും.

സോളാര്‍ കേസില്‍ മുഖ്യമന്ത്രി സിറ്റിംഗ് ജഡ്ജിയെ ആവശ്യപ്പെട്ട് കത്തെഴുതുമെന്ന് ആഭ്യന്തരമന്ത്രി നിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

sameeksha-malabarinews

സിറ്റിംഗ് ജഡ്ജിയെ വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

സിറ്റംഗ് ജഡ്ജി വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. സിറ്റിംഗ് ജഡ്ജിയെ ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനാണെന്നും യോഗം വിലയിരുത്തിയിരുന്നു.

അതെസമയം അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയും അദേഹത്തിന്റെ ഓഫീസും ഉള്‍പ്പെടുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തമായ ഉറപ്പില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!