Section

malabari-logo-mobile

സൂര്യനെല്ലി വെളിപ്പെടുത്തലുകള്‍ എഡിജിപി സന്ധ്യ അന്വേഷിക്കും

HIGHLIGHTS : തിരു: സൂര്യനെല്ലി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകളെ

തിരു: സൂര്യനെല്ലി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് പോലീസ് അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍് രാധാകൃഷ്ണന്‍. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും ഇതു സംബന്ധിച്ച അന്വേഷണം നടത്തുക. ഇതിനുള്ള നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

സൂര്യനെല്ലി കേസിലെ ഇരയെ മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് വെളിപ്പെടുത്തല്‍. ചങ്ങനാശ്ശേരിയിലെ വാണിജ്യ നികുതി ഓഫീസില്‍ ജോലിചെയ്യവേ സീനിയര്‍ സെയില്‍ടാക്‌സ് ഓഫീസറായിരുന്നയാള്‍ വൈകീട്ട് ഓഫീസില്‍ നിന്ന് മടങ്ങാനൊരുങ്ങവെ കയ്യില്‍ പിടിച്ചുനിര്‍ത്തി പിന്നീട് പോകാമെന്നു പറഞ്ഞതായാണ് വെളിപ്പെടുത്തല്‍ അയാള്‍ ആ സമയത്ത് മദ്യപിച്ചിരുന്നത്രെ.

16 വര്‍ഷമായി തീര്‍പ്പാകാത്ത സൂര്യനെല്ലി ലൈംഗീക പീഡനക്കേസിലെ വാദം രണ്ടാഴ്ചക്കിടെ തുടങ്ങാനിരിക്കുകയാണ്. ഏഴുവര്‍ഷമായ് ഈ കേസ് സുപ്രീംകോടതിയില്‍ കെട്ടികിടക്കുകയാണ്. ഇന്നലെ കേസെടുത്തപ്പോള്‍ പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാക്കേണ്ട കേരള സര്‍ക്കാറിന്റെ അഭിഭാഷകന്‍ ഹാജരായിരുന്നില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN പ്രധാന വാര്‍ത്തകള്‍