HIGHLIGHTS : ദില്ലി: സൂര്യനെല്ലിക്കേസില്‍ ഉള്‍പ്പെട്ട പ്രതികളെ
ദില്ലി: സൂര്യനെല്ലിക്കേസില്‍ ഉള്‍പ്പെട്ട പ്രതികളെ വെറുതെ വിട്ട ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി. കേസിലുള്‍പ്പെട്ട 35 പേരില്‍ 34 പേരെയും വെറുതെ വിട്ട ഹൈക്കോടതിയുടെ വിധിയെയാണ് സുപ്രംകോടതി റദ്ദാക്കിയത്. സൂപ്രീംകോടതി ഹൈക്കോടതിയോട് കേസില്‍ വീണ്ടും വാദം കേള്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആറുമാസത്തിനുളളില്‍ കേസില്‍ തീര്‍പ്പാക്കാനും മുഴുവന്‍ പ്രതികളെയും മൂന്നാഴ്ചയ്ക്കുള്ളില്‍ കീഴടക്കണമെന്നുമാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
19996 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 16 വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 42 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് കേസ്.
2000 സെപ്തംബര്‍ ആറിന് വിചാരണ കോടതി 35 പ്രതികള്‍ക്കും തടവ് ശിക്ഷ ലഭിച്ചു. എന്നാല്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി 2005ല്‍ ഒരാളൊഴികെ ബാക്കിയുള്ളവരെ വെറുതെ വിട്ടു. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നായിരുന്നു വിധി പ്രഖ്യാപ വേളയില്‍ ഹൈക്കോടതി പരാമര്‍ശം നടത്തിയത്.
പെണ്‍കുട്ടി കോടതിയില്‍ സമര്‍പ്പിച്ച ഹരജിക്ക് പുറമെ ധര്‍മ്മരാജന്റെ ശിക്ഷകൂട്ടണമെന്നും ഹൈക്കോടതി വെറുതെ വിട്ട ജോസഫ് എന്നു പോരുള്ള ബേബിയെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.
2005 ലാണ് സുപ്രീം കോടതി കേസ് ഫയലില്‍ സ്വീകരിച്ചത്. എട്ടുവര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ സുപ്രീംകോടതി കേസില്‍ വിധി പറഞ്ഞിരിക്കുന്നത്.