ചെമ്മാട്: വിദ്യാര്‍ത്ഥികളെ ലൈംഗീക പീഢനത്തിന് വിധേയരാക്കുന്ന അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സി.പി.ഐ.എം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
ഇത്തരം കേസില്‍ പെട്ട അധ്യാപകരെ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുത്ത് അവരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.
രാഷ്ട്രീയ പക്ഷാപാതിത്വം കാണിക്കാതെ, ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
തിരൂരങ്ങാടിയില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുക, പരപ്പനങ്ങാടിയില്‍ റെയില്‍വേ ഫൂട്ട് ഓവര്‍ബ്രിഡ്ജ് സ്ഥാപിക്കുക മുതലായ ആവശ്യങ്ങളും സമ്മേളനം ഉയര്‍ത്തി.
മൂന്ന് ദിവസമായി പെരുവള്ളൂരില്‍ നടന്നുവന്ന സി.പി.ഐ.എം ഏരിയ സമ്മേളനം പ്രകടനത്തോടും വളന്റിയര്‍ മാര്‍ച്ചോടും കൂടി സമാപിച്ചു.
പൊതുസമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ്വരാജ് സംസാരിച്ചു.
സമ്മേളനം പുതിയ സെക്രട്ടറിയായി എം.കൃഷ്ണന്‍മാസ്റ്ററെ വീണ്ടും തിരഞ്ഞെടുത്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




