Section

malabari-logo-mobile

സിസ്റ്റര്‍ അഭയ കേസ്; വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു.

HIGHLIGHTS : കൊച്ചി: സിസ്റ്റര്‍ അഭയാ കൊലക്കേസ് വിചാരണ

കൊച്ചി: സിസ്റ്റര്‍ അഭയാ കൊലക്കേസ് വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയാണ് കോടതി ഉത്തരവ്.അഭയാകേസ് തുടരന്വേഷണം നിരാകരിച്ചതിനെതിരെയാണ് ജോമോന്‍ പുത്തന്‍ പുത്തന്‍ പുരയ്ക്കല്‍ ഹരജി നല്‍കിയത്.

കേസിലെ പ്രതികള്‍ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാ. ജോസഫ് പുതൃക്കയില്‍ എന്നിവര്‍ക്കും സിബിഐ ഡയറക്ടര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

അഭയാക്കേസില്‍ തെളിവു നശിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും സിസ്റ്റര്‍ അഭയ ബലാല്‍സംഗത്തിനിരയായോ എന്നും പരിശോധിച്ചിട്ടില്ലെന്നും ഹരജിയില്‍ പറയുന്നുണ്ട്.

1992 മാര്‍ച്ചിലാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ മരിച്ച നിലയില്‍ കണ്ടെത്തിയ്ത.

 

 

 

 

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!