തിരു: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയതിന് സിപിഐഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തിലെ അംഗമായ എഎസ്ഐയുടെ വീട് എറിഞ്ഞു തകര്‍ത്തു.
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കരിങ്കൊടി കാണിച്ച സിപിഐഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച എഎസ്ഐയുടെ വീടിന് നേരെയണ് ആക്രമണമുണ്ടായത്. തിരുവല്ലം കാര്‍ഷിക കോളേജിന് സമീപത്തുള്ള എഎസ്ഐ വിശ്വനാഥന്റെ വീടാണ് ഒരു സംഘം കല്ലെറിഞ്ഞു തകര്‍ത്തത്. ഡിവൈഎഫ്ഐ പ്രവര്ത്തകന് മര്‍ദ്ദനമേറ്റ സ്ഥലത്ത് ഇദ്ദേഹവും ഡ്യൂട്ടിയിലുണ്ടായിരുന്നു.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അക്രമം നടക്കുന്ന സമയത്ത് എഎസ്ഐയോ കുടുംബാംഗങ്ങളോ വീട്ടിലുണ്ടായിരുന്നില്ല. ഡ്യൂട്ടി കഴിഞ്ഞ് എത്തിയ സമയത്താണ് ജനാലകള്‍ എറിഞ്ഞ് തകര്‍ത്ത നിലയില്‍ കണ്ടത്. കമ്മീഷണറുടെ ഷാഡോ ടീമിലെ അംഗമാണ് ഇദ്ദേഹം.



