HIGHLIGHTS : താനൂര്‍ : ഇന്ന് പുലര്‍ച്ചെ സിഐടിയു താനൂര്‍ ഏരിയ സെക്രട്ടറി ബാലകൃഷ്ണന്‍
താനൂര്‍ : ഇന്ന് പുലര്‍ച്ചെ സിഐടിയു താനൂര്‍ ഏരിയ സെക്രട്ടറി ബാലകൃഷ്ണന്‍ ചുള്ളിയത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ 5 മണിയോടെ ഒഴൂരില്‍ വെച്ചാണ് സംഭവം നടന്നത്. ദേശാഭിമാനി പത്ര ഏജന്റു കൂടിയായ ബാലകൃഷ്ണന്‍ പത്രവിതരണത്തിനായി ഒഴൂരങ്ങാടിയില്‍ എത്തിയ സമയത്ത് ഒരു സംഘം പതിയിരുന്ന് അക്രമിക്കുകയായിരുന്നെത്രെ.
പുറമേ നിന്ന് വാഹനത്തില്‍ എത്തിയവരാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നു.