തിരൂര്‍:: സഹോദരിയുടെ പുത്രിയെ വാടക ക്വാര്‍ട്ടേഴ്സില്‍ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ തിരൂര്‍ സിഐ അറസ്റ്റു ചെയ്തു. തിരൂര്‍ ഉണ്യാല്‍ പുത്തന്‍പുരയില്‍ അബ്ദുള്‍ നാസര്‍ (37) ആണ് അറസ്റ്റിലായത്. അബ്ദുള്‍നാസറിന്റെ സഹോദരിയുടെ പുത്രിയായ 21-കാരിയെയാണ് വൈലത്തൂര്‍ കരിങ്കപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ പൂട്ടിയിട്ട് 10 ദിവസം തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചത്.
യുവതിയുടെ സഹോദരന് പെണ്ണ് കാണുന്നതിനായി എന്ന പേരിലാണ് കൊണ്ടു പോയത്. യുവതിയെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അനേ്വഷണത്തില്‍ ക്വാര്‍ട്ടേഴ്സില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഏപ്രില്‍ 22 ന് യുവതിയെ കൊണ്ടു പോയി മെയ് 2 വരെ പീഡിപ്പിച്ചതായി തിരൂര്‍ സി ഐ ആര് റാഫി പറഞ്ഞു. മൂന്ന് വിവാഹം കഴിച്ച പ്രതി ഭാര്യ നല്കിയ പരാതിയില്‍ ജയിലില്‍ കിടന്നതായും പോലീസ് അറിയിച്ചു. മലപ്പുറം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.




