തണ്ണിമത്തനൊപ്പം ബിയര്‍ കച്ചവടവും; യുവാവ് പിടിയില്‍

തിരൂര്‍:::: തണ്ണിമത്തന്‍ കച്ചവടത്തിന്റെ മറവില്‍ മദ്യവില്‍പ്പന നടത്തിയ യുവാവിനെ നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി. പറവണ്ണ സ്വദേശി ഉമ്മറിനെ (40) യാണ് പിടികൂടിയത്. തിരൂര്‍ പൊറ്റത്ത്പടിയില്‍ ബിപി അങ്ങാടി റോഡരുകിലാണ് തണ്ണിമത്തന്‍ വില്‍പ്പനയുടെ മറവില്‍ ഇയാള്‍ വ്യാപകമായി മദ്യം വിറ്റത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ എട്ട് കുപ്പി ബിയര്‍ പിടികൂടി.ബിയറിന്റെ കൂടെ ഫ്രീസറും പിടിച്ചെടുത്തു.ഇവ തിരൂര്‍ എക്‌സൈസിന് കൈമാറി. പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

 

Share news
error: Content is protected !!
Scroll to Top