HIGHLIGHTS : മലപ്പുറം:
മലപ്പുറം:സംഘങ്ങളുടെ ഓഡിറ്റ് പൂര്‍ത്തിയാക്കുന്നതിന് പ്രായോഗിക നടപടികള്‍ സ്വീകരിക്കുക, ഓഡിറ്റര്‍മാരുടെ ജോലിഭാരം ലഘൂകരിക്കുക, ഓഡിറ്റ് വിഭാഗത്തില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുക, കാലോചിതമായി വകുപ്പ് പുന:സംഘടന നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സഹകരണ വകുപ്പ് ജീവനക്കാര്‍ കേരള എന്‍.ജി.ഒ. യൂണിയന്റെ നേതൃത്വത്തില്‍ ജോയിന്റ രജിസ്റ്റാര്‍ ഓഫീസിനു മുന്നില്‍ കൂട്ട ധര്‍ണ നടത്തി.
മലപ്പുറത്ത് നടന്ന ധര്‍ണ യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ. സുന്ദരരാജന്‍ ഉദ്ഘാടനം ചെയ്തു. ടി.എം. ഋഷികേശന്‍ അദ്ധ്യക്ഷത വഹിച്ചു. വി. ശിവദാസ് സ്വാഗതവും കെ. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. ബാലകൃഷ്ണന്‍, സുമേഷ്, തങ്കമണി, ശ്രീഹരി, ടി. വേണുഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.