Section

malabari-logo-mobile

സിറിയയില്‍ രാസായുധ കൂട്ടക്കൊല; മരണം ആയിരത്തിമുന്നൂറ് കവിഞ്ഞു

HIGHLIGHTS : ദമാസ്‌കസ്: ആഭ്യന്തര യുദ്ധം അതിരൂക്ഷമായ സിറിയയില്‍ രാസായുധ പ്രയോഗത്തിലൂടെ സൈന്യം ബുധനാഴ്ച ആയിരത്തി മുന്നൂറിലധികം ആളുകളെ കൂട്ടക്കൊല ചെയതു.

ദമാസ്‌കസ്: ആഭ്യന്തര യുദ്ധം അതിരൂക്ഷമായ സിറിയയില്‍ രാസായുധ പ്രയോഗത്തിലൂടെ സൈന്യം ബുധനാഴ്ച ആയിരത്തി മുന്നൂറിലധികം ആളുകളെ കൂട്ടക്കൊല ചെയതു. പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദ് ഭരണകൂട്ടത്തെ എതിര്‍ക്കുന്ന വിമതര്‍ക്ക് നേരെയാണ് സൈന്യം രാസായുധം പ്രയോഗിച്ചത്. തലസ്ഥാനമായ ദമാസ്‌കസിലെ എയ്ന്‍ ടര്‍മ, സമാല്‍ക്ക, ജോബര്‍ എന്നിവിടങ്ങളിലാണ് രാസായുധ പ്രയോഗം നടത്തിയതെന്നാണ് റിപ്പോര്‍ട്ട.്

മാരകമായ ‘സരിന്‍ ‘വാതകമാണ് കൂട്ടക്കൊലക്ക് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിനെതിരെ പൊരുതുന്ന വിമതസേന തമ്പടിച്ചതെന്ന് കരുതുന്ന ഘൗട്ട മേഖലയില്‍ രാസായുധം വഹിക്കുന്ന ബോംബുകളും റോക്കറ്റുകളും ഉപയോഗിച്ച് സൈന്യം തുടര്‍ച്ചയായി ആക്രമണം നടത്തുകയായിരുന്നു. നൂറുകണക്കിനാളുകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്.

sameeksha-malabarinews

സംഭവത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന ആവശ്യവുമായി വിവിധ അറബ്‌രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വിമതര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചു എന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ സൈന്യം തയ്യാറായിരുന്നില്ല. വിമതരാണ് ഇത്തരത്തില്‍ രാസായുധം പ്രയോഗിച്ചതെന്നാണ് സൈന്യം വാദിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!