Section

malabari-logo-mobile

സരിതയുടെ മൊഴി അട്ടിമറിച്ചതിനു തെളിവായി വിവരാവകാശ രേഖ

HIGHLIGHTS : കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ് നായരുടെ മൊഴി

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ് നായരുടെ മൊഴി അട്ടിമറിച്ചതിന് തെളിവുകളുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. പത്തനം തിട്ട ജയിലില്‍ വെച്ച് അഡ്വ. ഫെനി ബാലകൃഷ്ണന് സരിത 21 പേജുള്ള മൊഴിയാണ് നല്‍കിയതെന്ന് രേഖപ്പെടുത്തിയ വിവരാവകാശ രേഖയാണ്പുറത്തുവന്നിരിക്കുന്നത്. പത്തനം തിട്ട ജയില്‍ സൂപ്രണ്ട് വിവരാവകാശം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ജയിലില്‍ സരിതയുടെ അഭിഭാഷകന്‍ മാത്രമാണ് അവരെ സന്ദര്‍ശിച്ചതെന്നും മറുപടി രേഖയില്‍ ഉണ്ട്. പരാതിയുടെ പകര്‍പ്പ് എടുത്ത് സൂക്ഷിക്കാന്‍ ജയില്‍ നിയമം അനുശാസിക്കുന്നില്ലെന്നും ജയില്‍ സൂപ്രണ്ട് മറുപടിയില്‍ പറയുന്നുണ്ട്.

പിന്നീട് അട്ടകുളങ്ങര ജയിലില്‍ വെച്ച് സരിത നാലു പേജുള്ള മൊഴിയാണ് കോടതിക്ക് നല്‍കിയിരുന്നത്. ഇതോടെ സരിതയുടെ മൊഴി അട്ടിമറിച്ചതാണെന്നുള്ള ആരോപണം ബലപ്പെടുകയായിരുന്നു.

sameeksha-malabarinews

21 പേജുള്ള പരാതിയാണ് സരിത നല്‍കിയതെന്നും പല വമ്പന്‍മാരുടെയും പേരുകള്‍ ഇതിലുണ്ടെന്നും അഡ്വ ഫെനിബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പലതവണ പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞ് ഫെനി ബാലകൃഷ്ണനെ ഒഴിവാക്കി നേരിട്ട് പരാതി സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കാന്‍ മജിസ്ട്രറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതിയെ പോലും സംശയത്തിന്റെ നിഴലിലാക്കിയിരുന്നു.
ഈ മൊഴി അട്ടിമറിച്ചതിനു പിന്നില്‍ ബെന്നി ബെഹനാന്‍ എംഎല്‍എയും മന്ത്രി കെ ബാബുവുമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!