HIGHLIGHTS : തിരു: ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിന്
തിരു: ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ പുതിയ വിശേഷണം. സലിംരാജ് ഉമ്മന്‍ചാണ്ടിയുടെ ഗണമാനല്ല ‘ഗണ്‍മോനാണെന്ന്’ വിശേഷിപ്പിച്ചിരിക്കുന്നത്. സലിം രാജ് എന്ന് കേള്‍ക്കുമ്പോഴെ ഉമ്മന്‍ചാണ്ടിക്ക് മുട്ട് വിറക്കുകയാണെന്നും വി എസ്.
സംസ്ഥാനത്തെ അപമാനത്തിന്റെ അടിത്തട്ടിലേക്ക് തള്ളിയിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് വിഎസ് അച്യുതാനന്ദന്‍. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സമാധാനപരമായാണ് എല്‍ഡിഎഫ് സമരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിന് വലിയ തോതിലുള്ള പിന്‍തുണയുണ്ടെന്നും ഈ സമരത്തെ നേരിടാന്‍ പട്ടാളത്തെയാണ് അയച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തന്റെയടുത്ത് വന്ന് പരാതി പറഞ്ഞവര്‍ ഏറെയാണെന്നും ഇതിനെല്ലാം തെളിവുകള്‍ ഉണ്ടെന്നും സര്‍ സിപിയുടെ അനുഭവം ഉമ്മന്‍ചാണ്ടിക്ക് ഉണ്ടാകുമെന്നും വിഎസ് പറഞ്ഞു