ഈ വര്‍ത്ത കണ്ട് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ആശങ്കപ്പെടേണ്ട. ഈ തീരുമാനമെടുത്തത് കര്‍ണാടക സര്‍ക്കാരാണ്.. ഇനി മുതല്‍ സ,ംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ സ്ലീവ് ലെസ് ബ്ലൗസേും ടീ ഷര്‍ട്ടും, ജീന്‍സും ധരിച്ച് വരാന്‍ പാടില്ലെന്നാണ് കര്‍ണാടക പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.
സ്ത്രീകള്‍ സാരിയോ, സല്‍വാര്‍ കമ്മീസോ ധരിക്കണെമെന്നും, പുരഷന്മാര് കുര്‍ത്ത, പാന്റ് ഷര്‍ട്ട്, പൈജാമ എന്നീ വസ്ത്രങ്ങള്‍ ധരിക്കണമെന്നുമാണ്. നിര്‍ദ്ദേശം
ആറു ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാരുള്ള കര്‍ണാടകയില്‍
ഭൂരിപക്ഷം പേര്‍ക്കും ഈ സര്‍ക്കുലറിനോട് യോജിപ്പില്ല. നേരത്തേയും സമാനമായ നടപടികള്‍ക്ക് സര്‍ക്കാര്‍ തുനിഞ്ഞപ്പോള്‍ ജീവനക്കാര്‍ ശക്തമായി പ്രതികകരിച്ചിരുന്നു.




