‘സബൈന’ വിവാദങ്ങളറിയാതെ ചിരിക്കുകയാണ്

ജന്മനാ അഭിനയ സിദ്ധിയുള്ളവരുണ്ട്. അഭിനയം ആര്‍ജ്ജിച്ചെടുക്കുന്ന മറ്റൊരു കൂട്ടരുമുണ്ട്. പക്ഷേ താനറിയാതെ… തന്റെ ജനനം തന്നെ തിരശീലയിലെത്തിയ അപൂര്‍വ്വ ജന്മത്തിനുടമയാണ് സബൈന.

സബൈന ആരാണെന്നോ..?

ഒരു സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പേ പ്രസവരംഗം ചിത്രീകരിക്കുന്നതിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട ബ്ലെസി ചിത്രത്തിലെ നായിക ശ്വേതാ മേനോന്റെ മകള്‍. അറബിക്ക് പദമാണ് സബൈന. ഇപ്പോള്‍ ആറ് മാസം പ്രായമുള്ള സബൈന ലൊക്കേഷനില്‍ എത്തിയിരിക്കുകയാണ്. ആര്‍ക്ക് ലൈറ്റുകളുടെയും, പാര്‍ ലൈറ്റുകളുടെയും രാത്രിയെ പകലാക്കും തരത്തിലുള്ള പ്രകാശപ്പൊലിമയൊന്നും അവളെ അമ്പരിപ്പിക്കുന്നില്ല. മുംബൈ ബാന്ദ്രയിലുള്ള കോട്ടയിലെ അമ്മയുടെ അഭിനയം കാണാനാണ് സബൈന എത്തിയത്. അച്ഛനൊപ്പം.
ചെറുമുട്ടാടത്ത് ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണ് കളിമണ്ണ്. കഥ, തിരകഥ, സംഭാഷണം, സംവിധാനം ബ്ലെസി. ക്യാമറ സതീഷ് കുറുപ്പ്, സുരേഷ്, ജിബു ജേക്കബ്. മുംബൈ, കൊച്ചി, തിരുവനന്തപുരം അടക്കം അഞ്ച് ഷെഡ്യൂളുകളായാണ് ചിത്രം പൂര്‍ത്തീകരിക്കുന്നത്. ശ്വേതാ മേനോന്‍, ബിജു മേനോന്‍, സുഹാസിനി, തമ്പി അന്റണി, വല്‍സല മേനോന്‍, ബെക്കി തോമസ് എന്നിവരും വേഷമിടുന്നു. പ്രസവരംഗം ചിത്രീകരിക്കുന്നതിലുപരി ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇന്നേവരെ ആരും കൈകാര്യം ചെയ്തിട്ടില്ലാത്ത പ്രമേയമാണ് ഇതെന്ന് സിനിമാ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
ചിത്രത്തില്‍ ബോളിവുഡ് സംവിധായകനായ പ്രിയദര്‍ശന്‍, നടന്‍ അനുപംഖേര്‍, നടി വിദ്യാബാലന്‍, മലയാള സംവിധായകനായ ബി.ഉണ്ണികൃഷ്ണന്‍ എന്നിവരും വേഷമിടുന്നു.

 

Share news
error: Content is protected !!
Scroll to Top