Section

malabari-logo-mobile

സദാചരപോലീസ് ഭര്‍ത്താവിനെയും ഗര്‍ഭിണിയായ ഭാര്യയേയും മര്‍ദ്ദിച്ചു.

HIGHLIGHTS : കണ്ണൂര്‍ : സദാചാരപോലീസ് ഗര്‍ഭിണിയായ ഭാര്യയേയും ഭര്‍ത്താവിനെയും

കണ്ണൂര്‍ : സദാചാരപോലീസ് ഗര്‍ഭിണിയായ യുവതിയേയും ഭര്‍ത്താവിനെയും ആക്രമിച്ചു. ആക്രമത്തില്‍ യുവതിക്കും ഭര്‍ത്താവിനും പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് കമ്പില്‍ ടൗണില്‍ വെച്ചാണ് ഒഞ്ചിയത്തെ നൗഷാദിനെയും ഭാര്യ കട്ടക്കില്‍ സ്വദേശി അഫ്‌സത്തിനും മര്‍ദ്ദനമേറ്റത്. ഗര്‍ഭിണിയായ ഭാര്യയെ ഡോക്ടറെ കാണിച്ച് വരുന്ന വഴി യാണ് ഇരുവര്‍ക്കും മര്‍ദ്ദനമേറ്റത്.

അഫ്‌സത്തിനെ ബസ്റ്റോപ്പില്‍ നിര്‍ത്തി പണമെടുക്കാന്‍ തൊട്ടടുത്തുള്ള എ.ടി.എം കൗണ്ടറില്‍ പോയതായിരുന്നു നൗഷാദ്. എ.ടി.എമ്മില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഭാര്യയെ ഫോണില്‍ വിളിക്കുന്നതും അഫ്‌സത്ത് ഫോണില്‍ സംസാരിക്കുന്നതും കണ്ട് അടുത്ത് നിന്നിരുന്ന കുറച്ച് ചെറുപ്പക്കാര്‍ അഫ്‌സത്തിന്റെ ഫോണ്‍ പിടിച്ചു വാങ്ങാന്‍ശ്രമിക്കുകയും ഇരുവരെയും ആക്രമിക്കുകയുമായിരുന്നു.

ഇവരെ ആക്രമിക്കുന്നത് കണ്ട് നാട്ടുകാര്‍ എത്തിയതോടെ ചെറുപ്പക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

യുവാക്കള്‍ക്കെതിരെ അഫ്‌സത്തും നൗഷാദും മയ്യില്‍ പോലീസില്‍ പരാതിനല്‍കി. ഇവരുടെ പരാതിയില്‍ പോലീസ് മാനഭംഗ ശ്രമത്തിനും വധശ്രമത്തിനും കേസെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക