HIGHLIGHTS : സഞജയ്ദത്തിന് പിന്‍തുണയുമയി മോളിവുഡില്‍ നിന്ന് മോഹന്‍ലാല്‍. 20 വര്‍ഷമായി സഞ്ജയ്ദത്തിനെ തനിക്ക് അറിയാമെന്നും, പ്രതിസന്ധികളെ അതിജീവിച്ച സത്യസന്ധനായ മന...
സഞജയ്ദത്തിന് പിന്‍തുണയുമയി മോളിവുഡില്‍ നിന്ന് മോഹന്‍ലാല്‍. 20 വര്‍ഷമായി സഞ്ജയ്ദത്തിനെ തനിക്ക് അറിയാമെന്നും, പ്രതിസന്ധികളെ അതിജീവിച്ച സത്യസന്ധനായ മനുഷ്യനും, നല്ലൊരു പൗരനുമാണ് സഞ്ജയ്ദത്ത ്എന്നും മലയാളത്തിന്റെ പ്രിയതാരം തന്റെ ഫേസ്ബുക്ക് വാളില്‍ എഴുതി.
1993 മുംബൈ സ്‌ഫോടനക്കേസില്‍ 5 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്ത് ദയയും സഹതാപവും അര്‍ഹിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ തന്റെ വാളില്‍ എഴുതി. സഞ്ജയ് ദത്ത് കുടുംബസ്‌നേഹമുള്ളവനാണെന്നും മോഹന്‍ലാല്‍.

ഇതേസമയം സഞ്ജയ്ദത്തിന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് രാഷ്ട്രീയ,സാംസ്‌കാരിക, സാമൂഹികരംഗത്തെ നിരവധി പ്രമുഖര്‍ രംഗത്തെത്തി.