Section

malabari-logo-mobile

എക്‌സൈസ് പിടിച്ചെടുത്ത 10 ലക്ഷം തന്റേതാണെന്ന് അവകാശപ്പെട്ട് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി

HIGHLIGHTS : പരപ്പനങ്ങാടി:

പരപ്പനങ്ങാടി: വാഹനപരിശോധനയ്ക്കിടെ എക്‌സൈസ് സംഘം ഇന്നലെ കെഎസ്ആര്‍ടിസി ബസില്‍ നിന്നും കണ്ടെടുത്ത പത്ത്‌ലക്ഷം രൂപ തന്റേതാണെന്ന വാദവുമായി എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥി രംഗത്ത്.

പറവണ്ണ സ്വദേശിയായ കെ പി സൈന്നുല്‍ ആബിദാണ് ഇന്ന് രാവിലെ തിരൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെത്തിയത്.

sameeksha-malabarinews

മറ്റൊരാള്‍ക്ക് കൈമാറാനായി തന്നെ ഒരാള്‍ ഏല്‍പ്പിച്ച പണമാണിതെന്നും ബസില്‍ പരിശോധന നടത്തുമ്പോള്‍ താന്‍ ബസിലുണ്ടായിരുന്നെന്നും ഭയംമൂലം മിണ്ടാതിരിക്കുകയായിരുന്നു എന്നാണ് സൈനുല്‍ ആബിദിന്റെ മൊഴി. എന്നാല്‍ ഇത്രയും അധികം പണത്തിന് വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അഞ്ച് ലക്ഷത്തിന്റെ ഒരു ഡ്രാഫ്റ്റ് മാറിയ രേഖ മാത്രമാണ് ഇവര്‍ ഹാജരാക്കിയത്.

പണത്തിന്റെ ഉറവിടം സംബന്ധിച്ച ദുരൂഹത നിലനില്‍ക്കെ എക്‌സൈസ് കേസ് രേഖകളും പണവും തിരൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

.

ഇന്നലെ പുരപ്പുഴയ്ക്കടുത്തുവെച്ചാണ് എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടയിലാണ് കോഴിക്കോട്-ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ബസ്സില്‍നിന്നും പണമടങ്ങിയ ബാഗ് കണ്ടെത്തിയത്.

 

പരപ്പനങ്ങാടിയില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് എക്‌സൈസ് 10 ലക്ഷം രൂപ പിടികൂടി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!