തിരു: സോളാര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ഉപരോധ സമരം നടത്തി പെട്ടന്ന് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പതിനായിരക്കണക്കിന് സഖാക്കളെ വഞ്ചിച്ചെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന് ആരോപിച്ചു. പ്രതിപക്ഷ നേതാവ് അറിഞ്ഞിട്ടാണോ സമരം നടത്താന്‍ തീരുമാനിച്ചതെന്ന് പിണറായി വ്യക്തമാക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.
യുഡിഎഫ് നേതാക്കളുമായി പിണറായി വിലപേശല്‍ നടത്തിയതായും സുരേന്ദ്രന് കുറ്റപ്പെടുത്തി. ടിപി വധക്കേസ് ഒഴിവാക്കാന്‍ യുഡിഎഫുമായി വില പേശല്‍ നടത്തിയതായും ഇത് സംബന്ധിച്ച് വിഎസ് മൗനം വെടിഞ്ഞില്ലെങ്കില്‍ സഖാക്കളോട് ചെയ്യുന്ന തെറ്റായിരിക്കുമെന്നും സുരേന്ദ്രന് തുറന്നടിച്ചു.
ആത്മാഭിമാനം ഉണ്ടെങ്കില്‍ സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് രാജിവെക്കണ മെന്നും സുരേന്ദ്രന് പറഞ്ഞു.




