സംസ്‌കൃത ദിനാചരണം മന്ത്രി പികെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.

പരപ്പനങ്ങാടി: തിരൂര്‍ വിദ്യഭ്യാസ ജില്ല സംസ്‌കൃത ദിനാചരണം പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി പികെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.

പരപ്പനങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു അധ്യക്ഷതവഹിച്ചു. പ്രദര്‍ശനോദ്ഘാടനം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സി. ഗോപി നിര്‍വഹിച്ചു. ഡോ. പി.നന്ദകുമാര്‍ സംസ്‌കൃതദിന സന്ദേശം നല്‍കി. പി.കെ.മുഹമ്മദ് ജമാല്‍, സക്കീനകോയ, വി.സി.സതീഷ്, പി.അബ്ദുള്‍ലത്തീഫ് മദനി, കെ.പി.മുരളീധരന്‍, ഇ.പി.അബ്ദുറഹിമാന്‍, സി.ജി.ആനന്ദവല്ലി, എം.എസ്.ശര്‍മ്മ, കെ.ദാസന്‍, മൊഹിയുദ്ദീന്‍ മദനി, പത്മകുമാരി അമ്മ, രമേശ് നമ്പീശന്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top