സംസ്ഥാന സ്‌കൂള്‍ കലോത്സവം ; കോഴിക്കോട് മുന്നേറ്റം തുടരുന്നു.

മലപ്പുറം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലാം ദിനത്തില്‍ 454 പോയിന്റുമായി കോഴിക്കോട് മുന്നേറ്റം തുടരുകയാണ്. തൊട്ടുപിറകിലായ് 442 പോയിന്റ് നേടി പാലക്കാടും 427 പോയിന്റുമായി തൃശൂരുമാണുള്ളത്. ആതിഥേയരായ മലപ്പുറം 426 പോയിന്റുമായ് തെട്ടു പിറകിലുണ്ട്.

അറബി, സംസ്‌കൃത കലോത്സവത്തിലും കോഴിക്കോടും പാലക്കാടും തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോടിന് 223 പോയിന്റും പാലക്കാടിന് 216 പോയിന്റുമാണുള്ളത്. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കോഴിക്കോടിന് 231 പോയിന്റും പാലക്കാടിന് 225 മാണുള്ളത്.

Share news
error: Content is protected !!
Scroll to Top