HIGHLIGHTS : ജയ്പൂര്‍: ആര്‍എസ്എസും ബിജെപിയും നടത്തുന്ന പരിശീലന ക്യാമ്പുകള്‍ ഹിന്ദ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി
ജയ്പൂര്‍: ആര്‍എസ്എസും ബിജെപിയും നടത്തുന്ന പരിശീലന ക്യാമ്പുകള്‍ ഹിന്ദ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ.
ഇന്ത്യയില്‍ പലയിടങ്ങളിലും സ്‌ഫോടനം നടത്തി അതിന്റെ ഉത്തരവാദിത്വം ന്യൂനപക്ഷങ്ങളുടെ പേരില്‍ കെട്ടിവെക്കുകയാണെന്നും സംജോഝാ, മക്ക മസ്ജിദ് ,മല്ഗാവ് സഫോടനങ്ങള്‍ ഇതാണ് സംഭവിച്ചതെന്നും ഷിന്റഡെ വ്യക്തമാക്കി.
ആഭ്യനന്തര മന്ത്രിയുടെ ആരോപണങ്ങള്‍ക്കെതിരെ ബിജെപി രംഗത്തെത്തി. നിരുത്തരവാദിത്വ പരമായ പ്രസ്താവനയാണ് ആഭ്യനന്തരമന്ത്രി നടത്തിയതെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.
2007 ല്‍ നടന്ന സംജോഝാ എക്‌സ്പ്രസ് ബോംബ് സ്‌പോടനത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി സാമി അസീമാനന്ദയും സ്വാധി പ്രഗ്യാ താകൂറുമടക്കം എട്ട് ഹിന്ദുത്വ വാദികള്‍ക്കെതിരെ ചാര്‍ജ്ജ് ഷീറ്റ് നല്‍കിയിട്ടുണ്ട്. 68 പേരാണ് ഈ സ്്‌ഫോടനത്തില്‍ മരിച്ചത്.
സ്വാധി പ്രഗ്യാ താകൂര്‍ മുഖ്യ സാക്ഷിയായ മലാഗാവ് സ്‌ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യ്തിരുന്നു. 2007 ല്‍ ഹൈദരബാദിലെ മക്കാ മസ്ജ്ജിദിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ .കൊല്ലപ്പെട്ടിരുന്നു. ഈ കേസുകളിലെല്ലാം ആദ്യഘട്ടത്തില്‍ പോലീസ് ജയ്‌ലിലാക്കിയത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവാക്കളെയായിരുന്നു.
പിന്നീട് എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് ഹിന്ദു തീവ്രവാദ സംഘടനകളാണ് ഇതിനു പിന്നിലെന്ന് തെളിഞ്ഞത്.
photo courtesy: ibnlive