താന്‍ ചെയ്യുന്ന കഥാപാത്രത്തെ ഗംഭീരമാക്കാന്‍ ബിക്കിനിയിട്ടു ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചുമെല്ലാം അസാധ്യമായ പെര്‍ഫോമന്‍സ് കാഴ്ച വെച്ച താരമാണ് നയന്‍ താര. എന്നാല്‍ വളരെ ശ്രദ്ധയോടെ മാത്രമാണ് നയന്‍സ് തന്റെ ഒരോ കഥാപാത്രത്തേയും തിരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടു തന്നെ നാലുഭാഷകളില്‍ ഇതിനോടകം തന്റേതായൊരും സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ നയന്സിനായിട്ടുണ്ട്. ഈ നേട്ടത്തില്‍ കണ്ണുവെച്ചുകൊണ്ടുതന്നെയാണ് പലരും താരത്തിന്റെ ഡേറ്റിനായ് സമീപിക്കുന്നത്. എന്നാല്‍ നയന്‍സിനെ വെച്ച് പടം ചെയ്യുക എന്നത് അത്ര എളുപ്പമുള്ളകാര്യമല്ല. എത്ര വല്ല്യ റോളാണെന്നും പറഞ്ഞിട്ടും കാര്യമില്ല ക്യാരക്ടര്‍ നയന്‍സിന് പിടിക്കണം ഇല്ലെങ്കില്‍ ആരുടെ മുഖത്തും നോക്കിയും നമ്മുടെ നയന്‍സ് ‘നോ’ പറയും. ഇത്തവണ നയന്‍സ് നോ പറഞ്ഞത് ചെന്നൈ എക്സ്പ്രസ് എന്ന ബോളിവുഡ് ചിത്രത്തിനുവേണ്ടി ഐറ്റം ഡാന്‍സ് ചെയ്യാന്‍ ക്ഷണിച്ച ഷാരൂഖ് ഖാനോടും രോഹിത് ഷെട്ടിയോടുമാണ്.
ഒരു ഐറ്റം ഡാന്‍സ് ചെയ്ത് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് താരത്തിന്റെ പ്രതികരണം.
മുംബൈയില്‍ നിന്ന് രാമേശ്വരത്തേക്ക് യാത്ര ചെയ്യുന്ന ഒരാളുടെ കഥയാണ് ചെന്നൈ എക്സ്പ്രസിലൂടെ രോഹിത് ഷെട്ടി പറയുന്നത്. ചിത്രത്തില്‍ ഷാരൂഖ് ഖാനാണ് നായകന്, ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. ദക്ഷിണേന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് ചിത്രം.




