HIGHLIGHTS : ദില്ലി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെതിരെ
ദില്ലി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെതിരെ മൊഴി നല്‍കിയത് സമ്മര്‍ദ്ദം മൂലമെന്ന് വാതുവെപ്പുകാരന്‍ ജിതേന്ദ്ര ജെയിന്‍. ഡല്‍ഹി പോലിസ് തന്നെ കൊണ്ട് ഭീഷണിപെടുത്തിയാണ് ശ്രീശാന്തിനെതിരെ മൊഴി നല്‍കിച്ചതെന്ന് ജിതേന്ദ്ര ജെയിന്‍ സാകേത് കോടതിയില്‍ പറഞ്ഞു.
അഡീഷണല്‍ സെഷന്‍സ് ജഡ്ജ് രേണു ഭട്‌നാഗറിന് മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തിലാണ് ജിതേന്ദ്ര ജെയിന്‍ ഡല്‍ഹി പോലീസിനെതിരെ മൊഴി നല്‍കിയത്. തന്നെ ഡി സിപി ക്ക് മുന്നില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയാണ് ശ്രീശാന്തിനെതിരെ മൊഴി കൊടുപ്പിച്ചതെന്ന് ജീതു സത്യ വാങ്മൂലില്‍ പറയുന്നുണ്ട്. അധികാര ദുര്‍വിനിയോഗം നടത്തിയ ഡല്‍ഹി പോലീസിനെതിരെ നടപടിയെടുക്കണമെന്ന് കാണിച്ച് ഇയാള്‍ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം ജിതേന്ദ്ര ജെയിന്‍ മൊഴി തിരുത്തിയതിനെ കുറിച്ച് ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്ന് കോടതി പോലീസിനോട് ആവശ്യപെട്ടിട്ടുണ്ട്.

ശ്രീശാന്തിനെതിരെ മൊകോക ചുമത്തിയതിനെതിരെയും ഡല്‍ഹി പോലീസിനെ നേരത്തെ കോടതി വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ ജിതേന്ദ്ര ജെയിന്‍ ഡല്‍ഹി പോലീസിനെതിരെ നല്‍കിയ മൊഴിയും പോലീസിന് തിരിച്ചടിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.