ശ്രീലക്ഷ്മിക്കും അമ്മയ്ക്കും ജഗതിയെ കാണണം.

ജഗതി ശ്രീകുമാറിനെ ആശുപത്രിയില്‍ ചെന്നു കാണാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി ഒ ശശികലയും മകള്‍ എസ്എസ് ശ്രീലക്ഷ്മിയുമാണ് ഹൈക്കോടതിയെ സമീപ്പിച്ചിരിക്കുന്നത്. ശ്രീലക്ഷ്മി ജഗതിയുടെ മകളാണെന്നും അതല്ല വളര്‍ത്തുമകളാണെന്നു മുള്ള വാര്‍ത്തകള്‍ അടുത്തകാലത്തായി പുറത്തിറങ്ങിയ ചില വാരികകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍ ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ തങ്ങളെ ഇരുപതുവര്‍ഷമായി സംരക്ഷിച്ചുവരുന്നത് ജഗിശ്രീകുമാറാണെന്നും കോഴിക്കോട് അദ്ദേഹത്തെ സന്ദര്‍ശിച്ചതായും ഹര്‍ജിയില്‍ പറയുന്നുണ്ട്. എന്നാല്‍ വെല്ലൂരില്‍ ചെന്നു കാണാന്‍ അനുവദിക്കുന്നില്ലെന്നുമാണ് പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പോലീസിനും ജഗതിയുടെ മക്കള്‍ക്കും ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് സി കെ അബ്ദുല്‍ റഷീദ് എന്നിവരുടെ ബഞ്ച് അടിയന്തിര നോട്ടീസ് പുറപ്പെടുവിച്ചു.

കോടതിയുടെ ഇടപെടലുണ്ടായാല്‍ ജഗതിയെ കാണാമെന്ന പ്രതീക്ഷയിലാണ് ശശികലയും ശ്രീലക്ഷ്മിയും .

 

Share news
error: Content is protected !!
Scroll to Top