അഫ്ഗാനിലെ യുഎസ് സേനാ പിന്‍മാറ്റം ഉടന്‍ ആരംഭിക്കും; ഒബാമ

വാഷിങ്ടണ്‍:: അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേനയുടെ പിന്‍മാറ്റം ഉടന്‍ ആരംഭിക്കുമെന്നും അടുത്തവര്‍ഷത്തോടെ അഫ്ഗാന്‍ സൈന്യത്തിന് രാജ്യത്തിന്റെ പൂര്‍ണ സുരക്ഷാ ചുമതല നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. അമേരിക്കയിലെത്തിയ അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പിന്‍മാറ്റം 2014 ഓടെ പൂര്‍ത്തിയാക്കാനാണ് ഉദേശിക്കുന്നതെന്നും അദേഹം പറഞ്ഞു. കൂടാതെ സുരക്ഷാ ചുമതല ഇതോടെ പൂര്‍ണമായും അഫ്ഗാന്‍ സേനയ്ക്കാവും. യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയുമായും അഫ്ഗാന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 66,000 യുഎസ് സൈനികര്‍ അഫ്ഗാനില്‍ സേവനമനുഷ്ഠിക്കുന്നുവെന്നാണ് കണക്ക്.

Share news
error: Content is protected !!
Scroll to Top