Section

malabari-logo-mobile

വിമാനത്താവള വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍:

HIGHLIGHTS : 300 മീറ്റര്‍ റണ്‍വേ വികസനം ,

300 മീറ്റര്‍ റണ്‍വേ വികസനം ,മാലിന്യ സംസ്‌കരണ പ്ലാന്റ് 3 മാസത്തിനകം

കുണ്ടോട്ടി : കോഴിക്കോട് വിമാനത്താവള വികസനം മാസ്റ്റര്‍ പ്ലാനനുസരിച്ച് സമയബന്ധിതമായി നടപ്പാക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി വേണുഗോപാല്‍. വിമാനത്താവള വികനസനവുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരായ പി.കെ കുഞ്ഞാലികുട്ടി, എ.പി അനില്‍കുമാര്‍, കെ. ബാബു, കോഴിക്കോട് എം.പി എം.കെ രാഘവന്‍ എം.എല്‍.എമാരായ മുഹമ്മദുണ്ണി ഹാജി, കെ.എന്‍.എ ഖാദര്‍, ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസ്, വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വിമാനത്താവളത്തിലെ പുതിയ ഇമിഗ്രേഷന്‍ കൗണ്ടറിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ഇ.അഹമ്മദ് നിര്‍വഹിച്ചു.

sameeksha-malabarinews

വിമാനത്താവള വികസനത്തിന് ആവശ്യമായ പണം കേന്ദ്രം നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് മൂന്ന് മാസത്തിനകം സംസ്‌കരണ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കും. ഇതിനായി ജില്ലാ കലക്റ്ററെ ചുമതലപ്പെടുത്തി. ഹജ്ജ്-ഉംറ യാത്രയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീര്‍ഥാടകരുടെ യാത്രക്കായി വിമാനത്താവളത്തില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കും. കോഴിക്കോട് നിന്നും കൂടുതല്‍ അഭ്യന്തര – അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കും. മലയാളത്തില്‍ അറിയിപ്പ് നല്‍കുന്നതിന് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പൈലറ്റ് ക്ഷാമം പരിഹരിക്കുന്നതിനും പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനും നടപടി സ്വീകരിക്കും. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജംബോ വിമാനസര്‍വീസ് ആരംഭിക്കുന്നതിന് റണ്‍വെയുടെ നീളം 300 മീറ്റര്‍ ഉടന്‍ വര്‍ധിപ്പിക്കും. കൊറിയര്‍ സര്‍വീസ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇന്‍ലൈന്‍ ബഗേജ് സിസ്റ്റം കോഴിക്കോട് വിമാനത്താവളത്തില്‍ സ്ഥാപിക്കും.
കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാവും. വിമാനത്താവള വികസനത്തിന് സ്ഥലം നല്‍കുന്നവര്‍ക്ക ജോലി നല്‍കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പൊലീസ് സുപ്രണ്ട് കെ. സേതുരാമന്‍, സിവില്‍ ഏവിയേഷന്‍ ഡയറക്റ്റര്‍ ജനറല്‍ അരുണ്‍ മിക്ര, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ വി.പി അഗര്‍വാള്‍, എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ ജെ.പി അലക്‌സ്, എയര്‍ ഇന്ത്യ എക്‌സപ്രസ് കൊമേഴ്‌സ്യല്‍ ചീഫ് ടറാ നായിഡു, ഡി.ജി.എം കെ.എസ്. റെഡ്ഢി, കെ.എസ്.ഐ.ഇ എം.ഡി ഫെബി വര്‍ഗീസ്, ചെയര്‍മാന്‍ മായിന്‍ ഹാജി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!